മരട് ഫ്ലാറ്റ് കേസ് പിഴയീടാക്കി തീര്‍പ്പാക്കേണ്ടിയിരുന്നെന്ന നിരീക്ഷണവുമായി സുപ്രീം കോടതി ജഡ്ജി;
ന്യൂ ഡല്‍ഹി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചുവെന്ന് കണ്ടെത്തിയ ഫ്ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീർപ്പാക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ്.പൊളിച്ച മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജഡ്ജിയാണ് ബി.ആർ ഗവായ്. മരട് ഫ്ലാറ്റ് കേസ് ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി. ആർ ഗവായിയുടെ സുപ്രധാനമായ നിരീക്ഷണം സുപ്രീം കോടതിയില്‍ ഉണ്ടായത്.തീരദേശപരിപാലന നിയമം ലംഘിച്ചതിന് നാല് വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളില്‍ പൊളിച്ചടക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്രയയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നത്. നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കി ഫ്ലാറ്റുകള്‍ സംരക്ഷിക്കണമെന്ന വാദം അന്ന് സുപ്രീം കോടതിയില്‍ ഉയർന്നിരുന്നുവെങ്കിലും ജസ്റ്റിസ് അരുണ്‍ മിശ്ര ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റിയേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടർന്നാണ് ഹോളി ഫെയ്ത് എച്ച്‌ടുഒ, ഗോള്‍ഡൻ കായലോരം, ജെയിൻ കോറല്‍ കോവ്, നെആല്‍ഫ സെറിൻ എന്നീ വൻകിട ഫ്ലാറ്റുകള്‍ പൂർണമായി പൊളിച്ചത്.കേസിന്റെ വാദത്തിനിടെ ചില സരസരംഗങ്ങള്‍ക്കും കോടതി ഇന്ന് സാക്ഷ്യം വഹിച്ചു.
മരടില്‍ ഫ്ലാറ്റ് പൊളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കുറിച്ച് പാർലമെന്റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചുകൂടെയെന്ന് രാജ്യസഭാംഗവും എം.പിയുമായ ഹാരിസ് ബീരാനോട് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.വി വിശ്വനാഥൻ ആരാഞ്ഞു. എന്നാല്‍, മരട് ഫ്ലാറ്റ് കേസിലെ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കേണ്ടിവരുമെന്ന് ഹാരിസ് ബീരാൻ കോടതിയില്‍ അഭിപ്രായപ്പെട്ടു. പാർലമെന്റ് ബില്ല് അംഗീകരിച്ചാല്‍ പൊളിച്ച ഫ്ലാറ്റുകള്‍ പണിതുകൊടുക്കേണ്ട ഉത്തരവാദിത്വം സുപ്രീം കോടതിക്ക് ആകില്ലെയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.ആർ ഗവായ് ആരാഞ്ഞു.ഫ്ലാറ്റ് നിർമ്മാതാക്കളായ ഗോള്‍ഡൻ കായലോരത്തിന് വേണ്ടിയാണ് ഹാരിസ് ബീരാൻ ഹാജരായത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനല്ല, ഗോള്‍ഡൻ കായലോരത്തിന് നോട്ടീസ് ലഭിച്ചതെന്നും, എന്നാല്‍ അക്കാര്യം കണക്കിലെടുക്കാതെയാണ് ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ഹാരിസ് ബീരാൻ കോടതിയില്‍ വാദിച്ചു. 2011- ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍പോലും ഗോള്‍ഡൻ കായലോരം തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ലക്ഷ്മീഷ് കാമത്ത് വാദിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കറും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.കേസിലെ വിവിധ കക്ഷികള്‍ക്കുവേണ്ടി സീനിയർ അഭിഭാഷകരായ കെ. പരമേശ്വർ, പി. ബി കൃഷ്ണൻ, അഭിഭാഷകരായ കെ. രാജീവ്, എ. കാർത്തിക്, വെങ്കിട്ട സുബ്രഹ്മണി എന്നിവരും സുപ്രീം കോടതി