പുതുച്ചേരിയില്‍ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്ബര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്ബര്‍ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി.സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്‍ വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്ബര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്ബര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്ബര്‍ നല്‍കിയത്.’നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു’ എന്ന എസ്‌എംഎസ് ആണ് ലഭിച്ചത്. ഈ നമ്ബറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *