ഭൂമി കഷ്ടിച്ച് രക്ഷപ്പെടും, ഈ വരുന്നവന്‍ അപകടകാരി, നാസയ്ക്ക് പോലും ഭയം; മുന്നറിയിപ്പ് ഇങ്ങനെ
വാഷിംഗ്ടണ്‍: നാസ ഛിന്നഗ്രഹങ്ങളെ അടക്കം നിരന്തരം നിരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഛിന്നഗ്രഹത്തെ കുറിച്ച് ഭയപ്പെടുത്തുന്ന ചില വിവരങ്ങള്‍ നാസ പങ്കുവെച്ചിരിക്കുകയാണ്.720 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഒഎന്‍ 2024 എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്.ചൊവ്വാഴ്ച്ച ഭൂമിയുമായി ഏറ്റവും അടുത്തെത്തും ഈ ഛിന്നഗ്രഹമെന്നാണ് മുന്നറിയിപ്പ്. ഏകദേശം 997,793 കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുക. ഇവ കടന്നുപോകുന്ന ദൂരം നാസയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 2.5 മടങ്ങ് വ്യത്യാസമുണ്ട് ഇവ കടന്നുപോകുന്ന ദൂരത്തിന്. പക്ഷേ ചില കാര്യങ്ങള്‍ നാസയെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.അതേസമയം ഇപ്പോള്‍ ഛിന്നഗ്രഹം കടന്നുപോകുന്ന ദൂരം ഭൂമിയെ സുരക്ഷിതമാക്കുമെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇവ ശരിക്കും ഭീഷണി തന്നെയാണെന്ന് നാസ പറയുന്നു. നാസയെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ഇവ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന വേഗത ആശങ്കപ്പെടുത്തുന്നതാണെന്ന് സ്‌പേസ് ഏജന്‍സി പറയുന്നു.മണിക്കൂറില്‍ 40233 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. ഇത് ഛിന്നഗ്രഹത്തെ സംബന്ധിച്ച് അതിവേഗമാണ്. സെപ്റ്റംബര്‍ പതിനേഴിനാണ് ഇവ ഭൂമിക്ക് ഏറ്റവും അടുത്തെത്തുക. അതിന് ശേഷം ഭൂമിയുമായി കൂട്ടിയിടിക്കാതെ കടന്നുപോകും. ഇവ നാസയുടെ നിരീക്ഷണ പട്ടികയില്‍ അടുത്തിടെ മാത്രമാണ് ഇടംപിടിച്ചത്.
അറ്റ്‌ലസ് സ്‌കൈ സര്‍വേ ജൂലായ് 27നാണ് 2024 ഒഎന്‍ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹത്തിന്റെ ഓരോ നീക്കങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനായി ഒപ്ടിക്കല്‍ ടെലിസ്‌കോപ്പുകളും ഉപയോഗിക്കുന്നുണ്ട്. ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം, ആകൃതി എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിയെ ഇടിക്കുകയാണെങ്കില്‍ നാശനഷ്ടങ്ങള്‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. ഇടിയുടെ ആഘാതത്തില്‍ അന്തരീക്ഷത്തില്‍ വിസ്‌ഫോടനങ്ങളുണ്ടാവും. ഇത് ശക്തമായ ഷോക്ക് വേവുകള്‍ക്ക് കാരണമാകും. ഭൂമിയിലെ ജീവജാലങ്ങളുടെ തന്നെ നാശത്തിലേക്ക് ഇത് നയിച്ചേക്കാം.അതേസമയം ഛിന്നഗ്രഹം ഗതിമാറിയാലും ഇടിക്കാനുള്ള സാധ്യത നിലവില്‍ ഇല്ല. ഇനി അപകട സാധ്യത ശക്തമാണെങ്കില്‍ പ്ലാനറ്ററി ഡിഫന്‍സ് കോഓര്‍ഡിനേഷന്‍ ഓഫീസ് ഈ ഛിന്നഗ്രഹത്തെ ട്രാക്ക് ചെയ്യുകയും, ആവശ്യമെങ്കില്‍ ഇവയുടെ സഞ്ചാരപദം മാറ്റുകയും ചെയ്യുമെന്ന് നാസ അവകാശപ്പെട്ടു.ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്ന് ജെപിഎല്‍ പറയുന്നു. ഭൂമിയുമായി ഏറ്റവും അടുത്ത് ഛിന്നഗ്രഹം വരുന്ന പ്രതിഭാസമാണിത്. ഈ വര്‍ഷം തന്നെ നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ഇടിക്കാതെ കടന്നുപോയിട്ടുണ്ട്.