മലയാള സിനിമയില്‍ പുതിയ സംഘടന; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

കൊച്ചി : മലയാള സിനിമയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ച്‌ സിനിമാ പ്രവർത്തകർക്ക് കത്ത് നല്‍കി.തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാദം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നിവയ്ക്കു വേണ്ടി നിലകൊള്ളും, പിന്നണി പ്രവർത്തകർ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *