ഹോക്കി ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി;

ചൈനയില്‍ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാനെതിരെ 2-1 ന് ആവേശകരമായ വിജയത്തോടെ 2024 ലെ ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടർന്നു.ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്നും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പെനാല്‍റ്റി കോർണറിലൂടെ ഇന്ത്യക്കായി രണ്ട് ഗോളുകളും അദ്ദേഹം ആണ് നേടിയത്‌.ആദ്യ പാദത്തില്‍ ഇന്ത്യയുടെ പ്രതിരോധം തകർത്ത് പാകിസ്ഥാൻ ആണ് ആദ്യൻ 1-0 ന് മുന്നിലെത്തിയത്. ടൂർണമെൻ്റില്‍ ഇന്ത്യ ആദ്യമായി പിന്നിലായ നിമിഷം. എന്നിരുന്നാലും, കളിയിലെ ഇന്ത്യയുടെ ആദ്യ പെനാല്‍റ്റി കോർണർ ഗോളാക്കി മാറ്റിക്കൊണ്ട് ഹർമൻപ്രീത് അതിവേഗം സ്കോർ സമനിലയിലാക്കി.രണ്ടാം ക്വാർട്ടറില്‍ ഹർമൻപ്രീത് വീണ്ടും ഗോള്‍ കണ്ടെത്തി, ലീഡും വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച്‌ ഒന്നാം സീഡായി ഇന്ത്യ സെമിയില്‍ ഇടംപിടിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *