പ്രളയത്തില്‍ 1000ല്‍ അധികംപേര്‍ മരിച്ചു ; ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച്‌ ഉത്തര കൊറിയ

സോള്‍: രാജ്യത്തുണ്ടായ പ്രളയത്തില്‍ ആയിരത്തിലധികം പേര്‍ക്ക് മരണം സംഭവിച്ചതിന്റെ പേരില്‍ ഉത്തര കൊറിയയില്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്.ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം പേര്‍ മരിച്ചുവെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. അനേകര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ഇത് തടയാത്തതിന്റെ പേരിലാണ് വധശിക്ഷ. അതേസമയം, കഴിഞ്ഞ മാസംതന്നെ ശിക്ഷ നടപ്പാക്കിയെന്നാണു വിവരം.കൃത്യമായ സമയത്ത് നടപടികള്‍ എടുത്തിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു ഉത്തര കൊറിയന്‍ അധികൃതരുടെ നിലപാട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ 20-30 ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്ന ഛഗാങ് പ്രവിശ്യയില്‍ ജൂലൈയില്‍ ആയിരുന്നു പ്രളയം.

Sharing

Leave your comment

Your email address will not be published. Required fields are marked *