യുക്രെയ്‌ന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നു;
കീവ്: യുക്രെയ്‌ന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനങ്ങളിലൊന്ന് റഷ്യന്‍ ആക്രമണത്തിനിടെ തകര്‍ന്നതായി റിപ്പോര്‍ട്ട്.യുക്രേനിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാജ്യത്തുടനീളം നടന്ന വന്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തിനിടയിലാണ് വിമാനം തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് ഒലെക്സി മെസ് കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. യുദ്ധ വിമാനങ്ങള്‍ക്കായി മാസങ്ങളായി നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ കഴിഞ്ഞവര്‍ഷമാണ് വിമാനം കൈമാറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്‍ ഒടുവില്‍ പച്ചക്കൊടി കാട്ടിയത്. വിമാനങ്ങള്‍ വിതരണം ചെയ്തതിന് ശേഷമുള്ള ആദ്യ നഷ്ടമാണ് ഇത്. ശത്രുസൈന്യത്തിന്റെ വെടിവെയ്പ്പിലൂടെയല്ല ജെറ്റ് തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൈലറ്റിന്റെ പിഴവാണ് കാരണമെന്നാണ് യുക്രെയിന്‍ സൈന്യം വ്യക്തമാക്കുന്നത്.