മണലില്‍ പതിഞ്ഞിരിക്കുന്നത് 260 വലിയ കാല്‍പ്പാടുകള്‍; അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ ഒരു വശത്ത് അവസാനിച്ച കാല്‍പ്പാടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് മറുവശത്ത്
ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമായി ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി ഗവേഷകർ. 3,700 മൈല്‍ അകലെ രണ്ട് വലിയ ഭൂഖണ്ഡങ്ങള്‍ വിഭജിക്കപ്പെടുന്നതിന് മുമ്ബ് ദിനോസറുകള്‍ സഞ്ചരിച്ചതിന്റെ തെളിവുകളാണിത്.ഈ ദിനോസർ കാല്‍പ്പാടുകള്‍ അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ ഒരു വശത്ത് അപ്രത്യക്ഷമാവുകയും മറുവശത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അവ കൃത്യമായി പൊരുത്തപ്പെടുന്നു.
260-ലധികം കാല്‍പ്പാടുകള്‍ ഗവേഷകർ കണ്ടെത്തി. ഈ കാല്‍പ്പാടുകള്‍ ആദ്യകാല ക്രിറ്റേഷ്യസ് ദിനോസറിൻ്റേതാണെന്ന് പറയുന്നു. ഏകദേശം 140 ദശലക്ഷം വർഷങ്ങള്‍ക്ക് മുമ്ബ് ഭൂഖണ്ഡങ്ങള്‍ പിളരാൻ തുടങ്ങുന്നതിന് മുമ്പ് കരയില്‍ ജീവിച്ചിരുന്ന ദിനോസറുകള്‍ ആഫ്രിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയില്‍ നടന്നു നീങ്ങിയതിന്റെ തെളിവുകളാണിത്.ട്രാക്കുകളുടെ വിശകലനത്തില്‍ കാലത്തിലും ഭൂമിശാസ്ത്രപരമായ സന്ദർഭത്തിലും അവയുടെ ആകൃതിയും ഏതാണ്ട് സമാനമാണെന്ന് കണ്ടെത്തി. ഫോസിലൈസ് ചെയ്ത കാല്പ്പാടുകളില് ഭൂരിഭാഗവും തെറോപോഡുകളുടേതാണ്. മൂന്ന് വിരലുകളുള്ള ദിനോസറുകളുടെ ഓരോ കൈകാലുകളിലും നഖങ്ങളുമുണ്ട്.എന്നാല്‍ ചിലത് ഭീമാകാരമായ, നീളമുള്ള കഴുത്തുള്ള സൗറോപോഡുകളും പക്ഷികളെപ്പോലെയുള്ള സസ്യഭുക്കുകളുള്ള ഓർണിതിഷിയൻമാരുമാണ് നിർമ്മിച്ചതെന്ന് ഡയാന പി. വൈൻയാർഡ് പറയുന്നു. ടെക്സസിലെ സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിലെ (SMU) റിസർച്ച് അസോസിയേറ്റ്, പഠനത്തിന്റെ സഹ-രചയിതാവാണ് ഡയാന. ചെളിയില്‍ പുരണ്ട നേർത്ത മണല്‍ക്കല്ലുകള്‍ക്ക് മുകളില്‍ പതിച്ച കാല്‍പ്പാടുകള്‍ 120 ദശലക്ഷം വർഷങ്ങള്‍ക്ക് മുമ്ബ് ഗോണ്ട്വാന എന്നറിയപ്പെടുന്ന ഒരു സൂപ്പർ ഭൂഖണ്ഡത്തില്‍ നിർമ്മിച്ചതാണെന്ന് എസ്എംയുവില്‍ നിന്നുള്ള പാലിയൻ്റോളജിസ്റ്റും പഠനത്തിന്റെ പ്രധാന രചയിതാവുമായ ലൂയിസ് എല്‍ ജേക്കബ്സ് വിശദീകരിക്കുന്നു.