‘ആമേനിലെ’ കൊച്ചച്ചൻ യാത്രയായി; നടൻ നിര്‍മല്‍ ബെന്നി അന്തരിച്ചു; വിയോഗം 36-ാം വയസില്‍
തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വിയോഗം.ഫേസ്ബുക്കിലൂടെ നിർമാതാവ് സഞ്ജയ് പടിയൂരാണ് വിയോഗവാർത്ത പുറംലോകത്തെ അറിയിച്ചത്. തൃശൂർ ചേർപ്പ് സ്വദേശിയാണ് നിർമല്‍.കൊമേഡിയനായാണ് നിർമല്‍ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012-ല്‍ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ് നിർമല്‍ ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി