മരണാനന്തര ചടങ്ങുകള്‍ക്കിടയിലും മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു; യുവതി പിടിയില്‍

എറണാകുളം: പെരുമ്ബാവൂരിലെ മരണവീട്ടില്‍ നിന്നും പണവും സ്വർണവും മോഷ്ടിച്ച സംഭവത്തില്‍ യുവതി പിടിയില്‍. കൊല്ലം സ്വദേശിനിയും 29കാരിയുമായ റിൻസിയാണ് പിടിയിലായത്.3 ലക്ഷത്തിലധികം രൂപയുടെ മുതലാണ് റിൻസി മരണവീട്ടില്‍ നിന്നും കവർന്നതെന്ന് പൊലീസ് പറഞ്ഞു.ഈ മാസം 19-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്ബാവൂർ സ്വദേശി പൗലോസിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവതി വീട്ടില്‍ നിന്നും പണവും സ്വർണവും കവരുകയായിരുന്നു.പൗലോസിന്റെ സഹോദരന്റെ ഭാര്യ ലിസയുടെ ആഭരണവും പണവുമാണ് റിൻസി കവർന്നത്. ചടങ്ങുകള്‍ക്കിടയില്‍ കട്ടിലിന് അടിയില്‍ വച്ചിരുന്ന ലിസയുടെ ബാഗില്‍ നിന്ന് 45ഗ്രാം സ്വർണവും 90 കുവൈറ്റ് ദിനാറും യുവതി കവരുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം പുറത്ത് പോയ സമയത്തായിരുന്നു മോഷണം.
വീട്ടിലെത്തിയവർ ബാഗ് പരിശോധിച്ചതോടെയാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഇതോടെ ഇവർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പൊലീസ് പിടികൂടി. യുവതിക്ക് കുടുംബവുമായി നേരിയ പരിചയം മാത്രമാണുള്ളതെന്ന് പൊലീസ് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *