1000 ദിര്‍ഹം പിഴ;മഞ്ഞവരക്കുള്ളിലൂടെ ഓവര്‍ടേക്കിങ്
ദുബൈ: ബ്രേക് ഡൗണ്‍ ആയ വാഹനങ്ങള്‍ക്കായി അനുവദിച്ച മഞ്ഞവരക്കുള്ളിലൂടെ ഓവർടേക്കിങ് നടത്തിയ ഡ്രൈവർക്ക് ദുബൈ ട്രാഫിക് പൊലീസ് 1000 ദിർഹം പിഴചുമത്തി.വാഹനം മഞ്ഞവര ലംഘിച്ച് ഓവർടേക്ക് ചെയ്യുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ദുബൈ പൊലീസ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം നിയമ ലംഘനം നടത്തുന്നവർക്ക് പിഴ കൂടാതെ ലൈസൻസില്‍ ആറ് ബ്ലാക് പോയന്‍റും ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപകടം ഒഴിവാക്കാനായി ഡ്രൈവർമാർ ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ ശ്രമിക്കണം.അടിയന്തര ഘട്ടങ്ങളില്‍ ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ബ്രേക്ക് ഡൗണായ വാഹനങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ് മഞ്ഞവര ലൈൻ. മറ്റ് വാഹനങ്ങള്‍ക്ക് ഇതുവഴി പ്രവേശനമോ ഓവർടേക്കിങ്ങോ അനുവദനീയമല്ല.