പ്രധാനമന്ത്രി നരേന്ദ്ര മോദി കയ്യിലെടുത്ത് ലാളിച്ച് ദേശീയ ശ്രദ്ധ നേടിയ കുഞ്ഞു നൈസയുടെ മുഴുവന്‍ ചെലവുകളും ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍;
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ പിതാവും സഹോദരങ്ങളും വീടും നഷ്‌ടപ്പെട്ട നൈസ എന്ന മൂന്ന് വയസുകാരിയുടെ മുഴുവന്‍ ചെലവുകളും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കയ്യിലെടുത്ത് ലാളിച്ച കുഞ്ഞു നൈസ ദേശീയ ശ്രദ്ധ നേടിയിരുന്നു.കുട്ടിയെ പിന്തുണക്കാനുള്ള തൻ്റെ താത്പര്യം ഇതിനകം തന്നെ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി. കുട്ടിയുടെ ഭാവിയിലെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വ്യക്തിപരമായി വഹിക്കുമെന്നാണ് വിഡി സതീശന്‍ അറിയിച്ചത്.