ശ്രീജേഷും സംഘവും തിരിച്ചെത്തി; ഡല്‍ഹി വിമാനത്താവളത്തില്‍ വൻ വരവേല്‍പ്പ്

ന്യൂഡല്‍ഹി: പാരീസ് ഒളിമ്ബിക്സില്‍ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി.ഒളിമ്ബിക്സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആർ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.പാരീസ് ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ ജേതാക്കളെ കാണാൻ ഡല്‍ഹി വിമാനത്താവളത്തില്‍ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ബുധനാഴ്ച ഇന്ത്യൻ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. നേരത്തേ ശനിയാഴ്ച ഹോക്കി ടീമിന്റെ ആദ്യ സംഘം നാട്ടിലെത്തിയിരുന്നു. ഒളിമ്ബിക്സിന്റെ സമാപന ചടങ്ങിനായാണ് ചില താരങ്ങള്‍ പാരീസില്‍ തുടർന്നത്. സമാപന ചടങ്ങില്‍ ഷൂട്ടൻ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തിയത് ശ്രീജേഷായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *