ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ക്ഷമാപണം നടത്തി ; ആഭ്യന്തര ഉപദേഷ്ടാവ് സഖാവത് ഹുസൈൻ രാജിവെക്കണമെന്ന് ഖാലിദ സിയയുടെ പാര്‍ട്ടി
ധാക്ക : ബംഗ്ലാദേശില്‍ ഇടക്കാല സർക്കാർ രൂപീകരിച്ച് 5 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബിഎൻപി .ഇടക്കാല സർക്കാരിലെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറല്‍ സഖാവത് ഹുസൈൻ രാജിവെക്കണമെന്ന് മുൻ പ്രധാനമന്ത്രി ഖാലിദസിയയുടെ പാർട്ടി ആവശ്യപ്പെട്ടു.നേരത്തെ, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ സഖാവത് ഹുസൈൻ ക്ഷമാപണം നടത്തുകയും ഹിന്ദു ആഘോഷങ്ങള്‍ക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താൻ നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത് മാത്രമല്ല, പോലീസിനെ കൊലയാളികളും ഗുണ്ടകളും ആക്കുന്ന ഇത്തരം രാഷ്ട്രീയം ബംഗ്ലാദേശില്‍ ഇനി പ്രവർത്തിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഹുസൈൻ രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നത്.മാത്രമല്ല ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിക്കാൻ യൂനുസ് സർക്കാരിന് ഉദ്ദേശ്യമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ രാജി ആവശ്യപ്പെട്ടത് ഹിന്ദുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എടുക്കുന്ന കടുത്ത തീരുമാനങ്ങള്‍ കൊണ്ടാണോയെന്നും സംശയമുണ്ട്. .