നിയമലംഘനം; ആറ് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടി
കുവൈത്ത് സിറ്റി: നിയമലംഘനത്തെ തുടർന്ന് ആറ് സ്വകാര്യ ക്ലിനിക്കുകള്‍ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ആരോഗ്യ പരസ്യ നിയമങ്ങളുടെ ലംഘനം, ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘനം എന്നിവയെ തുടര്‍ന്നാണ് നടപടി.മെഡിക്കല്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതിനെ തുടർന്ന് ഏഴു ഡോക്ടർമാരെ അന്വേഷണത്തിന് റഫർ ചെയ്യാനും അധികൃതർ നിർദേശം നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മെഡിക്കല്‍ ക്ലിനിക്കുകളാണ് ആരോഗ്യ നിയമലംഘനത്തിന്റെ പേരില്‍ രാജ്യത്ത് അടച്ചുപൂട്ടിയത്.മെഡിക്കല്‍ പ്രഫഷന്റെ ധാർമികത, നിയമങ്ങള്‍, തത്ത്വങ്ങള്‍ എന്നിവക്ക് വിരുദ്ധമായ പ്രവർത്തനങ്ങള്‍ പരിശോധന സംഘങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പ്രഫഷനല്‍ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.