‘കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ല’; നന്ദി പറഞ്ഞ് മനം നിറഞ്ഞ് അതിഥിതൊഴിലാളികള്‍ മടങ്ങി;

കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ ശേഷം മനം നിറഞ്ഞ് അതിഥിതൊഴിലാളികള്‍ മടങ്ങി.ഒരുമാസത്തിനകം തിരികെ വരുമെന്ന് പറഞ്ഞ് യാത്രയായ അവരുെ കണ്ണുകളില്‍ കേരളത്തിനോടുള്ള സ്‌നേഹവും നന്ദിയും മാത്രമാണ് ഉണ്ടായിരുന്നത്.പലര്‍ക്കും നാട്ടിലേക്ക് പോകണമെന്നുണ്ടായില്ല. യാത്രയയപ്പ് വേളയില്‍ ക്യാമ്പിലെ സന്നദ്ധ പ്രവര്‍ത്തകരോട് കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ലെന്ന് പലവട്ടം അവര്‍ പറഞ്ഞു. ഒരുമാസത്തിനകം തിരികെ വരുമെന്ന് പറഞ്ഞായിരുന്നു മടക്കം.
ചൂരല്‍മലയോട് ചേര്‍ന്ന അട്ടമലയിലെ എസ്റ്റേറ്റ് തൊഴിലാളികളായ മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ജാര്‍ഖണ്ഡ് സ്വദേശികളായിരുന്നു അവര്‍. റിപ്പണിലെ ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്‍നിന്നാണ് സ്വദേശത്തേക്ക് വണ്ടികയറിയത്.ഉരുള്‍പൊട്ടിയ ജൂലൈ 30ന് ക്യാമ്പിലെത്തിയതാണ് മുണ്ടക്കൈയില്‍നിന്നാണ് ചൂരല്‍മലപ്പുഴ കടത്തി 144 പേരെ ക്യാമ്പിലെത്തിച്ചത്. ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ തൊഴിലാളികളായ 88 പേരാണ് വ്യാഴാഴ്ച മടങ്ങിയത്.പണി പുനരാരംഭിക്കാന്‍ സമയമെടുക്കുന്നതിനാലാണ് നാട്ടിലേക്ക് പോയത്. തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലാണ് യാത്രയ്ക്ക് വഴിയൊരുക്കിയത്. കെഎസ്‌ആര്‍ടിസിയില്‍ കോഴിക്കോട്ടെത്തിച്ചു. അവിടെനിന്ന് ട്രെയിനിലാണ് യാത്ര. എസ്റ്റേറ്റ് അധികൃതര്‍ ട്രെയിന്‍ ടിക്കറ്റ് നല്‍കി. പോക്കറ്റ്മണിയും യാത്രയിലെ ഭക്ഷണവും നല്‍കിയാണ് വണ്ടികയറ്റിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *