നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി;

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്.ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.നേമം, കൊച്ചു വേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ തന്നെയായിരുന്നു ഈ ആവശ്യത്തിന്റെ മുന്‍നിരക്കാർ. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സർക്കാർ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് മാറ്റത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി ആവശ്യമായിരുന്നു.പേര് മാറ്റത്തിനുള്ള അപേക്ഷ നല്‍കി കേന്ദ്ര സർക്കാറിന്റെ അനുമതിയ്ക്കായി കാത്ത് നില്‍ക്കുകയായിരുന്നു കേരളം. ഒടുവില്‍ ഇപ്പോഴിതാ ആ അനുമതി വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു. 2023 ലാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയത്പേര് മാറ്റം സംബന്ധിച്ച ശുപാർശയുടെ അംഗീകാരം ജുലൈ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത്-ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചത്. പേര് മാറ്റത്തിന് കേന്ദ്രസർക്കാറിന് തടസ്സമില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോർത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സർക്കാർറിന്റെ ശുപാർശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്.സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം നോർത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കും തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും.നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒമ്പത് കിലോമീറ്ററിന്റെ ദൂരമാണുള്ളത്. എങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെന്‍ട്രലിനേയാണ്. തിരിവനന്തപുരം എന്ന പേര് മാറ്റി റീ ബ്രാന്‍ഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

Sharing

Leave your comment

Your email address will not be published. Required fields are marked *