ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസയുടെ വീടിന് തീവെച്ചു;
ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ ക്രിക്കറ്റ് ടീം മുന്‍ നായകന് മഷ്റഫെ മൊര്‍താസയുടെ വീട് തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ട്.മൊര്‍താസയുടെ നരെയ്ലിലെ വീടാണ് ആക്രമണത്തിനിരയായത്.രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ.ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മൊര്‍താസ. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് മൊര്‍താസയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീടിന് തീയിടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.