ഹമാസ് തലവൻ ഇസ്‌മായില്‍ ഹനിയ കൊല്ലപ്പെട്ടു;

ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. വിവരം ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. ടെഹ്റാനിലെ വസതിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്.വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്ക്യന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയർമാനായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *