വൈദ്യുത ബില്ലിലൂടെ വന്‍ കൊള്ള; പ്രതിഷേധം ശക്തമാകുന്നു;
വൈദ്യുതി ബില്ലിലൂടെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്‌ഇബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോടികളാണ് വൈദ്യുത ബില്ലിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് വൈദ്യുതി വകുപ്പ് എടുത്തുകൊണ്ടു പോകുന്നത്.അവശ്യ വസ്തുവെന്ന നിലയില്‍ ആരും പ്രതിഷേധത്തിനിറങ്ങാത്തത് മുതലെടുത്താണ് ഇത്തരത്തില്‍ കൊള്ള നടത്തുന്നത്. ഡെപ്പോസിറ്റിന്റെ പേരിലാണ് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കിയിരിക്കുന്നത്. കണക്്ഷന്‍ എടുക്കുന്ന സമയത്താണ് എല്ലാവരില്‍ നിന്നും ഡെപ്പോസിറ്റ് വാങ്ങിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ ഡെപ്പോസിറ്റ് വാങ്ങുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഇത് എല്ലാ വര്‍ഷവും ഉപയോഗിക്കുന്ന വൈദ്യുതി ചാര്‍ജിനനുസരിച്ച് കൂട്ടിക്കൊണ്ടിരിക്കയാണ്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കെഎസ്‌ഇബി ഉപഭോക്താക്കളില്‍ നിന്ന് കൊള്ളയടിക്കുന്നത്. ഇതേ സമയം ഒരു തവണ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ ഉടന്‍ കണക്്ഷന്‍ കട്ട് ചെയ്യും. സാധാരണ ഡെപ്പോസിറ്റ് ഉ്ള്ളയാള്‍ക്ക് വൈദ്യുതി കണക്്ഷന്‍ ഒരു തവണ അടച്ചില്ലെങ്കില്‍ ഡെപ്പോസിറ്റില്‍ നിന്നു പിടിക്കാനാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ ബില്ലടച്ചില്ലെങ്കില്‍ ഡെപ്പോസിറ്റില്‍ തൊടില്ല. ഉടന്‍ കണക്്ഷന്‍ കട്ട് ചെയ്യുകയാണ് ചെയ്യുന്നത്.ഈ ഡെപ്പോസിറ്റ് തുക ഓരോ തവണയും കൂട്ടുന്നത് പിന്നെന്തിനു വേണ്ടിയാണെന്നും വൈദ്യുതി വകുപ്പിന് വിശദീകരണമില്ല. വൈദ്യുതി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച് വിശദീകരണം ചോദിച്ചാല്‍ അതൊന്നും തങ്ങള്‍ക്കറിയില്ല, മുകളിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് വൈദ്യുതി ബില്‍ നല്‍കുന്നുവെന്നു മാത്രമാണ് മറുപടി.ഇത്തവണയാണ് എല്ലാ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക കൊള്ളയടിക്കുന്നത്. വൈദ്യുതി വകുപ്പ് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാല്‍ ബോര്‍ഡ് നഷ്ടത്തിലാകുമെന്ന് പറഞ്ഞാണ് ഇത്തരത്തില്‍ ഉപഭോക്താക്കളെ പിഴിയുന്നത്. ഇതേ സമയം മറ്റു ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഇല്ലാത്ത വിധം വന്‍ തുകയാണ് താഴെ ഡ്രൈവര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ മാസം തോറും കൈപ്പറ്റുന്നത്.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നടപടി റദ്ദാക്കിയതാണ് ഇത്രയും വലിയ കൊള്ളയിലേക്ക് വൈദ്യുതി ബോര്‍ഡ് നീങ്ങിയതെന്നാണ് യാഥാര്‍ഥ്യം. കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നാലു ദീര്‍ഘകാല കരാറുകളാണ് റദ്ദാക്കിയത്. ഇതോടെ വൈദ്യുതി ബോര്‍ഡിന് വന്ന വീഴ്ച ഉപഭോക്താക്കളുടെ മേല്‍ കെട്ടിവയ്ക്കുകയാണ്.ആരെങ്കിലും ചോദിച്ചാല്‍ സാങ്കേതികത്വം പറഞ്ഞ് അവരുടെ വായ് അടപ്പിക്കും. പിന്നീട് ആരും ഇതിനെക്കുറിച്ച് പ്രതികരിക്കില്ല. ഏറ്റവും അത്യാവശ്യമുള്ളതായതിനാല്‍ എങ്ങനെയായാലും വൈദ്യുതി വാങ്ങിക്കുമെന്ന് ബോര്‍ഡിനും സര്‍ക്കാരിനും അറിയാം. ലക്ഷങ്ങള്‍ ശമ്ബളം വാങ്ങുന്നത് മുടങ്ങരുതെന്ന് മാത്രമാണ് ഉദ്യോഗസ്ഥരുടെയും നിലപാട്.നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതി ചാര്‍ജിന്റെ ഇരട്ടിയാണ് ബില്ലായി അടയ്ക്കേണ്ടുന്നത്. അതിനുള്ള വഴികളും ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവ് പണം മുടക്കി വാങ്ങി വച്ചിരിക്കുന്ന മീറ്ററിന് മാസം തോറും വാടക നല്‍കണം. കൂടാതെ ഇതിന് ജിഎസ്ടിയും കൊടുക്കണം. ഇതെന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഡ്യൂട്ടി പത്ത് ശതമാനം, ഫ്യൂവല്‍ ചാര്‍ജ്. വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് ഫ്യൂവല്‍ ചാര്‍ജ് എന്തിനാണ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ല.ഇതിനെല്ലാം പുറമേ ഫിക്സഡ് ചാര്‍ജ്. ഈ ചാര്‍ജെന്തിനാണെന്ന് ചോദിച്ചാലും മറുപടിയില്ല. കൂടാതെ ഓട്ടോ റിക്കവറി ചാര്‍ജ്. ഇതെല്ലാം ബില്ലില്‍ വ്യക്തമായി എഴുതിയാണ് ഉപഭോക്താവില്‍ നിന്ന് വാങ്ങിക്കുന്നത്. ആരും പക്ഷേ ഇത്തരം കാര്യങ്ങളൊന്നും നോക്കാറില്ല. ഇതിനെല്ലാം പുറമേ സ്ലാബിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടത്തുന്നത്. വൈദ്യുതി ചാര്‍ജ് അടച്ചില്ലെങ്കില്‍ കണക്്ഷന്‍ വിഛേദിക്കാതിരിക്കാന്‍ തുക അടയ്ക്കുന്നതല്ലാതെ ആരും വൈദ്യുതി ബില്‍ പരിശോധിക്കാറില്ല. വൈദ്യുതി തരുന്നുവെന്നതിന്റെ പേരില്‍ കോടികളുടെ കൊള്ളയാണ് ഉപഭോക്താക്കളില്‍ നിന്ന് കൊണ്ടുപോകുന്നത്.