വെടിനിര്‍ത്തല്‍ കരാറില്‍ മൗനം പാലിച്ച്‌ അമേരിക്കൻ കോണ്‍ഗ്രസില്‍ നെതന്യാഹു; പ്രക്ഷോഭകര്‍ ഇറാൻ പിന്തുണയുള്ള വിഡ്ഢികളെന്ന് പരിഹാസം ;

ദുബൈ: വെടിനിർത്തല്‍ കരാറിനെ കുറിച്ച്‌ മൗനം പാലിച്ചും ഹമാസിനുമേല്‍ സമ്ബൂർണവിജയം നേടും വരെ യുദ്ധം തുടരുമെന്നും വ്യക്തമാക്കി യു.എസ് കോണ്‍ഗ്രസിന് മുമ്ബാകെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തനിക്കെതിരെ വാഷിങ്ടണിലും മറ്റും തുടരുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നവരെ രൂക്ഷമായി അധിക്ഷേപിക്കാനും നെതന്യാഹു മറന്നില്ല.ഇറാൻ പ്രയോജനപ്പെടുത്തുന്ന വിഡ്ഢികളെന്നും തെഹ്റാന്‍റെ ഫണ്ട് സ്വീകരിക്കുന്നവരെന്നും പ്രക്ഷോഭകരെ നെതന്യാഹു വിമർശിച്ചു. അമ്ബതോളം ഡമോക്രാറ്റ് അംഗങ്ങള്‍ നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ചു. വൈസ് പ്രസിഡൻറ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ളവരും വിട്ടുനിന്നു. യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്നും ചില ഡമോക്രാറ്റ് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. യു.എസ് കോണ്‍ഗ്രസിനു പുറത്ത് ആയിരങ്ങള്‍ നെതന്യാഹുവിനും ഇസ്രായേലിന് ആയുധം കൈമാറുന്ന ബൈഡൻ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ചു.അഞ്ച് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദോഹയിലേക്ക് വെടിനിർത്തല്‍ ചർച്ചക്കായി ഇസ്രായേല്‍ സംഘം ഇന്ന് എത്തുമെന്നാണ് വിവരം. താല്‍ക്കാലിക വെടിനിർത്തല്‍ സമയം കഴിഞ്ഞാല്‍ ഗസ്സയില്‍ യുദ്ധം തുടരാൻ രേഖാമൂലമുള്ള അനുമതി വേണമെന്ന് നെതന്യാഹു ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെക്കൻ ഖാൻ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു.

Sharing

Leave your comment

Your email address will not be published. Required fields are marked *