വിരമിക്കല്‍ പ്രായം കൂട്ടാനൊരുങ്ങി ചൈന;
ബെയ്ജിംഗ്: വിരമിക്കല്‍ പ്രായം ഉയർത്താനൊരുങ്ങുകയാണ് ചൈന. രാജ്യത്ത് വയസ്സ് ചെന്നവരുടെ എണ്ണം കൂടിയതിനാലും, പെൻഷൻ സമ്പ്രദായം വരുതിക്ക് നിർത്താനും വേണ്ടിയാണിത്.നിലവില്‍ അമേരിക്കയെക്കാള്‍ ഉയർന്ന നിലയിലാണ് ചൈനയിലെ ആയുർദൈർഘ്യം. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് ചൈനയില്‍ ശരാശരി ആയുർദൈർഘ്യം 36 വയസ് ആയിരുന്നു. നിലവില്‍ ചൈനയിലെ ആയുർ ദൈർഘ്യം 78 വയസാണ്. അതേസമയം ലോകത്തിലേ തന്നെ ഏറ്റവും കുറഞ്ഞ വിരമിക്കല്‍ പ്രായമുള്ള രാജ്യമാണ് ചൈന.60 വയസ്സികള്‍ ഉയർന്ന പദവിയിലുള്ള പുരുഷന്മാർക്കും, 55 വയസില്‍ സ്ത്രീകള്‍ക്കും വിരമിക്കാൻ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ നിയമം. 50 വയസാണ് അടിസ്ഥാന വർഗത്തിലെ സ്ത്രീകളുടെ വിരമിക്കല്‍ പ്രായം. വിരമിക്കല്‍ പ്രായം ഉയർത്താനുള്ള നീക്കമുണ്ടായത് കഴിഞ്ഞ ആഴ്ചയില്‍ നടന്ന മൂന്നാം പ്ലീനത്തിലെ പ്രമേയങ്ങളുടെ പിന്നാലെയാണ്.