നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്‌ ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 19 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂര്‍ പറഞ്ഞു.പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.അർജുനായി ഒന്‍പതാം ദിവസം; പരിശോധനയ്ക്ക് ആധുനികയന്ത്രം, സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് കുടുംബം വിമാനത്തിന്റെ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന തീ അണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *