കെ റെയിലിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന്;
തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്പ്മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയില്‍) ഇന്റർനാഷണല്‍ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001-2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു.സോഷ്യല്‍മീഡിയയിലൂടെ കെ റെയില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയില്‍.തിരുവനന്തപുരം സെൻട്രല്‍, വർക്കല- റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗർ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കല്‍ പദ്ധതികളില്‍ പങ്കാളിയാണ് കെ റെയില്‍. 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിർമാണചുമതലയും കെ റെയിലിനാണ്. വിവാദമായ ബൃഹദ് പദ്ധതി സില്‍വർ ലൈൻ ഇപ്പോഴും പരിഗണനയിലാണ്. റെയില്‍വേ വികസനം, പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവനങ്ങള്‍.