ട്രോളിങ് നിരോധനം നിലവില്‍ വന്നു; ഇനി 52 ദിവസത്തെ കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതല്‍ നിലവില്‍ വന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്നതാണ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇൻബോർഡ് വള്ളങ്ങള്‍ക്കും മാത്രമേ കടലില്‍ പോകാൻ ജൂലൈ 31 വരെ അനുവാദമുള്ളൂ.തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയില്‍ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു.നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *