സർക്കാർ മെഡിക്കല്‍ കോളേജ് റേഡിയോളജിസ്റ്റ് ; താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു.പ്രായപരിധി 01.01.2024 ന് 25-60. യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും.
താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂണ്‍ 12 ന് (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കണ്‍ട്രാേള്‍ റൂമില്‍ രാവിലെ 11.15 ന് നടക്കുന്ന ഇൻ്റവ്യൂവില്‍ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതല്‍ 11 വരെ മാത്രമായിരിക്കും.