ജീവാനന്ദം; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കവരാൻ പുതിയ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്കീം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍.ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിനല്കാന് ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി. നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പിഎഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്കിവരുന്നതുകൂടാതെയാണ് പുതിയ
ശമ്പളപരിഷ്കരണം.