അപേക്ഷ ഫോമുകളില്‍ ഭാര്യക്ക് പകരം ജീവിത പങ്കാളി : സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഭാര്യക്ക് പകരം ജീവിത പങ്കാളി എന്ന് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളില്‍ മാറ്റം വരുത്തുന്നു.’ഭാര്യ’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്നു ഇനി മുതല്‍ അപേക്ഷാ ഫോറങ്ങളില്‍ രേഖപ്പെടുത്തണം.
ഇത് സംബനധിച്ച സര്‍ക്കുലര്‍ ഉദ്യോഗാസ്ഥഭരണ പരിഷ്കരണ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ അപേക്ഷ ഫോറങ്ങളിലും ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്‍റെ (ജെന്‍ഡര്‍ ന്യൂട്രല്‍) തുടക്കമെന്ന നിലയില്‍ ‘Wife of (ന്‍റെ/ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്‍റെ/ യുടെ ജീവിത പങ്കാളി)’ എന്ന് രേഖപ്പെടുത്തണമെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്.