യു.എസ് ഇടക്കാല തെരഞ്ഞടുപ്പ്; അഞ്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ ജനപ്രതിനിധി സഭയിലേക്ക്
വാഷിംങ്ടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് അഞ്ച് ഇന്ത്യന്‍- അമേരിക്കന്‍ വംശജര്‍ യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.രാജ കൃഷ്ണമൂര്‍ത്തി,പ്രമീള ജയ്പാല്‍, അമല്‍ ബേര, റോ ഖാന എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍.മിഷിഗണില്‍ നിന്ന് ജയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ -അമേരിക്കന്‍ വംശജനാണ് സംരംഭകനും രാഷ്ട്രീയക്കാരനുമായ തനേന്ദര്‍.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടെല്‍ ബിവിംഗ്സിനെയാണ് പരാജയപ്പെടുത്തിയത്.ഇല്ലിയോണില്‍ നിന്ന് നാലാം തവണയാണ് രാജാ കൃഷ്ണമൂര്‍ത്തി ജയിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്രിസ് ഡാഗിസായിരുന്നു എതിരാളി.
സിലിക്കണ്‍വാലിയില്‍ നിന്ന് ജയിച്ച റോ ഖന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിതേഷ് ടണ്ടനെ പരാജയപ്പെടുത്തി.ജനപ്രതിനിധി സഭയിലെ ഏക ഇന്ത്യന്‍-അമേരിക്കന്‍ വനിതാണ് ചെന്നൈയില്‍ ജനിച്ച പ്രമീള ജയ്പാല്‍. വാഷിംങ്ടണ്‍ സംസ്ഥാനത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇവരുടെ എതിരാളി ക്ലിഫ് മൂണ്‍ ആണ്.കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ക്കാലം പ്രവര്‍ത്തിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് ബേറ. 2013 മുതല്‍ അദ്ദേഹം കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്നു. താമിക ഹാമില്‍ട്ടനെയിരുന്നു എതിരാളി.കൃഷ്ണമൂര്‍ത്തി, ഖന്ന, പ്രമീള,ബേറ എന്നിവര്‍ മുന്‍സഭാംഗങ്ങളായിരുന്നു.
അരവിന്ദ് വെങ്കട്ട്, താരിഖ് ഖാന്‍, സല്‍മാന്‍ ഭോജാനി, സുലൈമാന്‍ ലലാനി, സാം സിംഗ്, രഞ്ജീവ് പുരി തുടങ്ങി നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ സംസ്ഥാന നിയമ സഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.