കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപ്പെട്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ
ടൊറന്റോ: കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടലുണ്ടായെന്ന ആരോപണവുമായി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.2019ല്‍ കാനഡയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബെയ്ജിംഗിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥികളുടെ ശൃംഖല കണ്ടെത്തിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഒരു പ്രാദേശിക മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
11 സ്ഥാനാര്‍ഥികളെ ചൈന പിന്തുണച്ചതായാണു റിപ്പോര്‍ട്ട്. ഇവര്‍ക്കു ചൈന സാമ്പത്തിക സഹായം നല്കി, ചൈനീസ് ഏജന്റുമാര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ ഉപദേഷ്ടാക്കളായി പ്രവര്‍ത്തിച്ചു, ഒന്റാറിയോയിലെ ഒരു എംപിക്ക് ചൈനയില്‍നിന്ന് 1.5 കോടി രൂപ ലഭിച്ചു, ടൊറന്റോയിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഓപ്പറേഷന് എന്നിങ്ങനെ ഒട്ടനവധി ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ട്രൂഡോ ചൈനയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേസമയം, കാനഡയുടെ ആഭ്യന്തര വിഷയങ്ങളില്‍ താത്പര്യമില്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ പ്രതികരിച്ചു.