ബ്രിട്ടന്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്
ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്.30 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്പത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള ചെലവ് 3 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 1989 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു മാറ്റം വരുത്തുന്നത്. ഇന്നലെ മാത്രം പലിശ നിരക്കില്‍ 0.75 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. ഒരു വര്‍ഷത്തിനിടെ ഇത് എട്ടാമത്തെ തവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്.
ഈ വേനല്‍ക്കാലത്ത് ആരംഭിച്ച മാന്ദ്യം ഇപ്പോള്‍ 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്ത് തൊഴിലില്ലായ്മ 3.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും ഇത് ബാധിക്കും.