പ്രതിവര്‍ഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ
ടൊറന്റോ: പ്രതിവര്‍ഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ. 2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം അഞ്ച് ലക്ഷമാക്കുമെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്.കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് കാനഡയുടെ നടപടി.
ചൊവ്വാഴ്ചയാണ് പുതിയ പദ്ധതി കുടിയേറ്റ മന്ത്രി സീന്‍ ഫ്രേസര്‍ പ്രഖ്യാപിച്ചത്. പരിചയസമ്ബത്തുള്ള കൂടുതല്‍ തൊഴിലാളികളെ പെര്‍മിനന്റ് റെസിഡന്റാക്കുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിലെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
2023ല്‍ 4.65 ലക്ഷം പേരായിരിക്കും കാനഡയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നുമെത്തുക. 2025ല്‍ ഇത് അഞ്ച് ലക്ഷമാക്കും. കഴിഞ്ഞ വര്‍ഷം 4.05 ലക്ഷം പേരാണ് എത്തിയത്. കാനഡയില്‍ നിലവില്‍ 10 ലക്ഷത്തോളം തൊളിലവസരങ്ങളാണ് ഉള്ളത്. തൊഴിലാളികളുടെ ക്ഷാമം മൂലം നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടുകയാണെന്നും സീന്‍ ഫ്രേസര്‍ പറഞ്ഞു.