കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇഡി ചെന്നൈ ഓഫീസ് സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്.

അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നല്‍കുന്നത് കുറ്റകരമാണ്. അതിനാല്‍ കൈക്കൂലി നല്‍കുന്നവര്‍ക്കെതിരേ കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസെടുക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *