കേരളപ്പിറവി ആഘോഷമാക്കി മലയാളികള്‍
തിരുവനന്തപുരം : കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. രണ്ട് വര്‍ഷത്തിലേറെ നീണ്ടു നിന്ന കൊറോണ നിയന്ത്രണങ്ങളെല്ലാം മാറി ഇന്ന് എല്ലാവരും ഒന്നിച്ച് മലയാളനാടിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്.ഏത് പ്രതിസന്ധി ഘട്ടത്തിലും പോരാടാന്‍ ശേഷിയുള്ള കേരള ജനതയ്ക്ക് ഇത് പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ജന്മവാര്‍ഷികമാണ്.
1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന കേരളത്തില്‍ കാടും പുഴകളും നദികളും സമ്പന്നമാണ്.