വെടിനിര്‍ത്തല്‍ പരാജയം; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തി
കീവ്: യുക്രെയ്നിലെ സുമിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് എംബസി നിര്‍ത്തിവച്ചു.സുമിയിലെ വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി.വിദ്യാര്‍ഥികളുമായി ബസ് പോകേണ്ട വഴികളില്‍ സ്ഫോടനം നടന്നു. പുതിയ ഉത്തരവ് വരുന്നത് വരെ സുരക്ഷിതമായി തുടരാന്‍ എംബസി വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടുനിന്നു.യുക്രെയ്നിലെ വെടിനിര്‍ത്തലിനും സുരക്ഷാ ഇടനാഴിക്കും പുടിനു മോദി നന്ദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിത ഒഴിപ്പിക്കലിന് മോദിക്കു പുടിന് പൂര്‍ണ പിന്തുണ നല്കി.യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുമായി പുടിന് നേരിട്ടു ചര്‍ച്ച നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.