ചന്ദ്രോപരിതലത്തില്‍ ഇന്ന് റോക്കറ്റ് ഇടിച്ചിറങ്ങും; കണ്ണിമ ചിമ്മാതെ ശാസ്ത്ര ലോകം

വെള്ളിയാഴ്ച ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നത് കാണാന്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.ഇടിയുടെ ആഘാതം ചന്ദ്രനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് റോക്കറ്റ് ചന്ദ്രനുനേരെയെത്തുമെന്നാണ് കരുതുന്നത്. മൂന്നുടണ്‍ ആണ് ഭാരം. മണിക്കൂറില്‍ 9,233 കിലോമീറ്റര്‍ മിന്നല്‍വേഗത്തിലാണ് റോക്കറ്റിന്റെ യാത്ര. ഉപഗ്രഹ ചിത്രങ്ങളിലൂടെ ആഘാതം സ്ഥിരീകരിക്കാന്‍ ആഴ്ചകള്‍, മാസങ്ങള്‍ പോലും എടുത്തേക്കാം. ഇടിയില്‍ ചന്ദ്രനില്‍ 33 അടി മുതല്‍ 66 അടി വരെയുള്ള വിള്ളലുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.കാലിഫോര്‍ണിയയിലെ ബാര്‍സ്റ്റോവിനടുത്തുള്ള ഗോള്‍ഡ്‌സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാര്‍ റോക്കറ്റിനെ നിരീക്ഷിക്കാന്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററും (എല്‍.ആര്‍.ഒ.) ചന്ദ്രന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കും.

റോക്കറ്റിന്റെ പേരില്‍ ആദ്യം പഴികേട്ടത് ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ്. 2015-ല്‍ വിക്ഷേപിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റാണ് ചന്ദ്രനില്‍ ഇടിക്കുന്നതെന്നായിരുന്നു കരുതിയത്. എന്നാല്‍, സ്പേസ് എക്സും നാസയും ഇക്കാര്യം നിഷേധിച്ചു.2014-ല്‍ ചന്ദ്രനിലേക്ക് അയച്ച ഒരു ചൈനീസ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗമാണിതെന്നായി പിന്നീട് വാദം. ചൈനയും ഇതു തള്ളിക്കളഞ്ഞു. അപ്പോള്‍ ആരാവും ആ ‘ഇടി ഭീമന്‍’ എന്നതിനുള്ള ഉത്തരത്തിനു കൂടിയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *