ചരിത്രത്തിലാദ്യമായി യു എസ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് ആഫ്രിക്കൻ വംശജ
വാഷിംഗ്ടണ്‍ ഡി സി : അമേരിക്കയടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കൻ വംശജ സുപ്രീം കോടതി ജഡ്ജിയാകുന്നു.കേതന്‍ജി ബ്രൗണ്‍ ജാക്സനെന്ന ആഫ്രിക്കൻ വംശജയെ ഈ സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഇതോടെ രണ്ട് നൂറ്റാണ്ട് കാലമായി വെളളക്കാര്‍ മാത്രം ഇരുന്ന കസേരയില്‍ മാറ്റം വരുകയാണ്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ ഒരു വാഗ്ദാനമാണ് കേതന്‍ജിയെ ശുപാര്‍ശ ചെയ്തതിലൂടെ ബൈഡന്‍ നിറവേറ്റിയത്.
നിയമം അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായിരിക്കണം എന്ന പ്രായോഗിക ധാരണ ഉള്ളയാളാണ് കേതന്‍ജിയെന്ന് ബൈഡന്‍ വിശേഷിപ്പിച്ചു. 83 കാരനായ ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കേതന്‍ജി വരുന്നത്.