വാക്സിനുകളുമായി വീടുകളില്‍ പോയ ആരോഗ്യ പ്രവര്‍ത്തകരെ കൊലപ്പെടുത്തി താലിബാന്
കാബൂള്‍: താലിബാന് ഭീകരര്‍ ജനങ്ങളില്‍ തെറ്റായ ശരി അത്ത് നിയമം അടിച്ചേല്‍പ്പിക്കുന്നു.വാക്സിനുകള്‍ ജനങ്ങള്‍ ഭീഷണിയാണെന്നവകാശപ്പെട്ട താലിബാന്, പോളിയോ വാക്സിന് നല്കാന് വീടുകളില്‍ പോയ ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താഖാര്‍ പ്രവിശ്യയിലെ താലോഖാന് ജില്ലയില്‍ കുട്ടികള്‍ക്കുള്ള പോളിയോ വാക്സിന് നല്കാന് പോയവരെയാണ് താലിബാന് ഭീകരര്‍ വധിച്ചത്. രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് നാലുപേരടങ്ങുന്ന രണ്ടു സംഘത്തിന് നേരെ ആക്രമണം നടന്നത്. വാക്സിന് എടുക്കുന്ന നാല് ആരോഗ്യപ്രവര്‍ത്തകരും അവര്‍ക്ക് വഴികാണിച്ചയാളുകളുമാണ് കൊല്ലപ്പെട്ടത്.
ആരോഗ്യപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും അപലപിച്ചു. പൊതുജീവിതം സുരക്ഷിതമാക്കുന്നതില്‍ താലിബാന് ഭരണകൂടം തീര്‍ത്തും പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു.