ഫാന്‍ ഫേവറിറ്റ് അവാര്‍ഡ്; ഇനി പ്രേക്ഷകര്‍ക്കും ഓസ്കാറില്‍ വോട്ട് ചെയ്യാം
ഓസ്‌കാര്‍ അവാര്‍ഡില്‍ ഇനി മുതല്‍ പ്രേക്ഷകര്‍ക്കും വോട്ട് ചെയ്യാം. ‘ഫാന്‍ ഫേവറിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിലേക്ക് ട്വിറ്റര്‍ വഴിയാണ് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക.
അക്കാദമിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അക്കാദമിയുടെ സ്‌പെഷ്യല്‍ വെബ്‌സൈറ്റ് വഴിയും ട്വിറ്ററില്‍ ഓസ്‌കാര്‍സ് ഫാന്‍ ഫേവറിറ്റ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചും പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. മാര്‍ച്ച് മൂന്നാണ് വോട്ട് ചെയ്യാനുള്ള അവസാന തീയതി. പ്രേക്ഷകര്‍ക്ക് ഒരു ദിവസം 20 വോട്ട് വരെ രേഖപ്പെടുത്തുകയും ചെയ്യാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓസ്‌കാര്‍ ചടങ്ങിന്റെ ടെലിവിഷന്‍ റേറ്റിംഗില്‍ ഇടിവ് സംഭവിച്ചിരുന്നു. ഡിജിറ്റല്‍ പ്രേക്ഷകരെ കൂടുതലായി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അക്കാദമിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രെസിഡന്റായ മെറില്‍ ജോണ്‍സണ്‍ പറയുന്നത്.