ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ
അറ്റ്ലാന്റാ : സുപ്രസിദ്ധ വചനപ്രഘോഷകനും, സംഗീത സംവിധായകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലി കൗൺസിലറുമായ ഡോ. സണ്ണി സ്റ്റീഫൻ,2026 ജൂൺ ആദ്യവാരം അമേരിക്കയിലെത്തുന്നു.
ബൈബിൾ കൺവെൻഷൻ, ഫാമിലി റിട്രീറ്റ്, വിമൻ എംപവർ മെന്റ് പ്രോഗ്രാം തുടങ്ങി ഒക്ടോബർ 31-ാം തീയതി വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടത്തുന്നു.സമാനതകളില്ലാത്ത പ്രസംഗ ശൈലിയിലൂടെ ജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും പങ്കുവെച്ച്, ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവം നൽകി, വിശ്വാസത്തിലാഴപ്പെടുത്തി പ്രാർത്ഥിക്കുന്ന സ്നേഹിക്കുന്ന പങ്കുവെക്കുന്ന മാതൃകയുള്ള കൂട്ടായ്മകളായി ഇടവക സമൂഹത്തെ ഒരുക്കിയെടുക്കുന്നതിൽ ഡോ. സണ്ണി സ്റ്റീഫന്റെ ക്ലാസ്സുകൾ ശക്തമാണ്. ആഴമേറിയ തിരുവചന ജ്ഞാനത്തോടെ നൽകുന്ന ലളിതമായ ക്ലാസുകളും, പ്രായോഗിക പാഠങ്ങളും ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
-എബ്രഹാം മാത്യു( സണ്ണിച്ചൻ )(678)866 5336
– താരാ കുര്യൻ -(423)316 8272



