29 വര്‍ഷമായി ഒളിവ് ജീവിതം; ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗത്തെ ഹൂബ്ലിയില്‍ നിന്ന് പിടികൂടി
മുംബൈ: 29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം അറസ്റ്റില്‍. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയില്‍ കലാപക്കേസിലെ പ്രതിയാണ് ഇയാള്‍.1996-ലാണ് ആർതർ റോഡ് ജയില്‍ കലാപം നടന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണയില്‍ നടക്കുന്നതിനിടെയാണ് പ്രതി ഒളിവില്‍ പോയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹൂബ്ലിയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മുംബൈയിലെ അറസ് ജോഷി മാർഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.