തിരൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎല്‍എ’; ഇങ്ങനെയൊക്കെ ആവശ്യപ്പെടാമോവെന്ന് മുഖ്യമന്ത്രി;
തിരൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈൻ പണിയുകയാണങ്കില്‍ യാത്രാ ദൂരവും ചിലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു നിയമസഭയില്‍ തിരൂർ എംഎല്‍എ കുറുക്കോളി മൊയ്തീൻ പറഞ്ഞത്.ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ട്. എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇത്തരം ചോദ്യങ്ങള്‍ അനുവദിക്കണോ എന്ന് സ്പീക്കർ പരിശോധിക്കണം. ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.