സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴി;അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം.

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് സ്വവസതിയില്‍വച്ച്‌ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം.സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരിയാണ് വാതില്‍ തുറന്നു കൊടുത്തെന്നു ബാന്ദ്ര പൊലീസ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു. നിലവില്‍ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയില്‍ കയറിപ്പറ്റിയതെന്നും ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു. സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളില്‍ കയറിപ്പറ്റാനുള്ള സഹായം നല്‍കിയതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” അന്വേഷണം സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു. സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി. സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ സംഭവം നടക്കുന്നത്. മോഷ്ടാവ് കുട്ടികളുടെ മുറിയില്‍ കയറിയതായി വീട്ടിലെ സഹായികളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫിന് ആറ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.ആശുപത്രിയിലെത്തിച്ച സഹായിയെ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പിന്നാലെ വിട്ടയച്ചു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്ബുള്ള സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മുമ്ബ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *