കൊച്ചി ലുലു മാളില്‍ ഓഫര്‍ മാമാങ്കം; പകുതി വിലയില്‍ സാധനങ്ങള്‍ വാങ്ങാം, നിരവധി സര്‍പ്രൈസുകള്‍

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വമ്ബൻ ഓഫറുമായി കൊച്ചി ലുലു മാള്‍. ലുലു ഓണ്‍ സെയിലും ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫേഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിനും ജനുവരി 9ന് തുടക്കമാകും . 12 വരെയാണ് ഓഫർ ഉണ്ടാകുക. എൻഡ് ഓഫ് സീസണ്‍ സെയിലിലൂടെ ലുലു ഫേഷൻ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19 വരെയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അന്താരാഷ്ട്ര ബ്രാൻഡുകള്‍ ഉള്‍പ്പെടുന്ന മാളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്‌ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്‌ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്ബിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. 9, 10 തിയ്യതികളില്‍ രാവിലെ എട്ടിന് മാള്‍ തുറന്നാല്‍ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. 11ന് രാവിലെ തുറന്നാല്‍ 13ന് പുലർച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വില്‍പ്പന നടക്കും. കൊച്ചി മാളില്‍ നടന്ന ലോഗോ പ്രകാശനം തെന്നിന്ത്യൻ സിനിമാ താരം വിനയ് റായി നിർവഹിച്ചു. ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് ലുലു ഫാഷൻ സ്റ്റോറില്‍ നിന്നും 50 ശതമാനം വരെ കഴിവില്‍ ഒരു ദിവസം മുന്നേ ഷോപ്പിങ്ങിന് അവസരം

Sharing

Leave your comment

Your email address will not be published. Required fields are marked *