7.1 തീവ്രതയില്‍ ഭൂചലനം, 4.9 തീവ്രതയില്‍ വരെ തുടര്‍ചലനങ്ങള്‍; ടിബറ്റില്‍ 53 മരണം, 62 പേര്‍ക്ക് പരിക്ക്; ഉത്തരേന്ത്യയിലും പ്രകമ്പനം
ലാസ : നേപ്പാള്‍-ടിബറ്റ് അതിർത്തിയില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ 53 മരണം. 62 പേർക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് റിപ്പോർട്ട് ചെയ്തത്. എവറസ്റ്റ് മേഖലയുടെ വടക്കൻ കവാടം എന്നറിയപ്പെടുന്ന ഗ്രാമപ്രദേശമായ ടിൻഗ്രിയില്‍ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്ന് ചൈനയുടെ ഭൂകമ്ബ കേന്ദ്രം അറിയിച്ചു. ടിബറ്റ്, ചൈന, ഇന്ത്യ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളില്‍ വരെ പ്രകമ്ബനം അനുഭവപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. രാവിലെ ആറരയോടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. തുടർചലനങ്ങളും ഉണ്ടായി.റിക്ടർ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7-ന് 10 കിലോമീറ്റർ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07-ന് 30 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തിയതായി നാഷണല്‍ സെൻ്റർ ഫോർ സീസ്‍മോളജിയുടെ റിപ്പോർട്ടില്‍ പറയുന്നു.വീടിന്റെ ജനലുകളും മറ്റും കുലുങ്ങുന്നത് അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വരെ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ പട്ന, ഡല്‍ഹി, സിലിഗുരി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.