സ്വര്‍ണവില കുതിക്കും: കേന്ദ്രം നയം മാറ്റുന്നു, പണി നികുതിയില്‍; യുഎഇക്കാര്‍ക്ക് സന്തോഷിക്കാം;

ഡല്‍ഹി: കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് അന്നുവരെ 15 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ 6 ശതമാനാത്തിലേക്കാണ് കേന്ദ്ര സർക്കാർ താഴ്ത്തിയത്. ഇതോടെ രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതി വലിയ തോതില്‍ വർധിച്ചു. ഇറക്കുമതി തീരുവ കുറച്ചതിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വർണ ഇറക്കുമതിയില്‍ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ബജറ്റിലെ പ്രഖ്യാപനം ജുലൈയില്‍ നിലവില്‍ വന്നതിന് ശേഷമാണ് ഇറക്കുമതി വലിയ തോതില്‍ വർധിക്കാന്‍ തുടങ്ങിയത്. ആഗസ്റ്റില്‍ ഇറക്കുമതിയിലുണ്ടായത് 104 ശതമാനത്തിന്റെ വർധനവാണ്. ഇറക്കുമതി തീരുവ കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്കും ഉണ്ടായി. വില റെക്കോർഡുകള്‍ സൃഷ്ടിച്ച്‌ മുന്നേറിയെങ്കിലും ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്നെങ്കില്‍ നിരക്ക് അറുപതിനായിരമെങ്കിലും പിന്നിട്ടേനെയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറക്കുമതി വലിയ തോതില്‍ വർധിച്ചതോടെ രത്‌നത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും കയറ്റുമതിയില്‍ തിരിച്ചടി നേരിട്ട് തുടങ്ങി. ഇക്കലായളവില്‍ രത്നം, സ്വർണാഭരണം എന്നിവയുടെ ഇറക്കുമതിയിലെ ഇടിവ് 10 ശതമാനത്തിലേറെയാണ്. ഓഗസ്റ്റില്‍ മാത്രം കയറ്റുമതി 23 ശതമാനത്തോളം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.അതും അമേരിക്കയില്‍ സ്വർണത്തിന് പുറമെ പലേഡിയം, ഓസ്മിയം, റുഥേനിയം, ഇറിഡിയം എന്നിവയുടെ ഇറക്കുമതി തീരുവ 15.4 ശതമാനത്തില്‍ നിന്നും 6.4 ആയും കുറച്ചിരുന്നു. ‘രാജ്യത്ത് സ്വർണം, വിലപിടിപ്പുള്ള ലോഹ ആഭരണങ്ങള്‍ എന്നിവയുടെ ആഭ്യന്തര മൂല്യവർദ്ധന വർധിപ്പിക്കുന്നതിന്, സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.4% ആയും കുറയ്ക്കാൻ ഞാൻ നിർദ്ദേശിക്കുന്നു.’ നിർദേശിക്കുന്നുവെന്നാണ് കഴിഞ്ഞ വർഷം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്. വർധിച്ച്‌ വരുന്ന പണപ്പെരുത്തത്തില്‍ നിന്നും ജനങ്ങള്‍ ആശ്വാസം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിർത്തിയാണ് സ്വർണം ഉള്‍പ്പെടേയുള്ള ലോഹങ്ങള്‍ക്ക് ബജറ്റില്‍ കേന്ദ്രം കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചത്. തീരുവ കുറയ്ക്കുന്നതോടെ ഇറക്കുമതി വർധിക്കുകയും ആഭ്യന്തര വിപണിയില്‍ ആവശ്യ സാധന ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും തീരുവ കുറച്ചതില്‍ നിരവധി അപാകതകുളുണ്ടെന്ന ആരോപണം ശക്തമാണ്. ഈ അപാകതകള്‍ വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്ര സർക്കാർ കുറച്ചേക്കും. നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ കേന്ദ്ര സർക്കാർ തലങ്ങളില്‍ ശക്തമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് കടക്കുകയാണെങ്കില്‍ രാജ്യത്തെ സ്വർണ വിലയില്‍ സ്വാഭാവികമായും വലിയ വർധനവ് ഉണ്ടായേക്കും. ഇതോടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേയും ഇന്ത്യയിലേയും വിലകള്‍ തമ്മില്‍ വീണ്ടും വലിയ അന്തരമുണ്ടാകും. ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യയിലേയും വിലയിലെ വ്യത്യാസം വലിയ തോതില്‍ കുറഞ്ഞ് വന്നിരുന്നു. അതേസമയം, 2024 ജൂലൈയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സ്വർണത്തിൻ്റെ തീരുവ കുറച്ചത് ഇന്ത്യ – യു എ ഇ സാമ്ബത്തിക പങ്കാളിത്ത കരാറിലെ (ഇ പി എ) ക്രമക്കേടുകള്‍ കുറയ്ക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. 2022 മെയ് മാസത്തില്‍ കരാർ ഒപ്പിട്ടതിനുശേഷം ഇന്ത്യ 24,000 കോടി രൂപയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികം യഥാർത്ഥത്തില്‍ സ്വർണ്ണമാണെന്നാണ് നികുതി രേഖകള്‍ കാണിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്. 2024 ജൂലൈ വരെ, പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതി തീരുവ 8.15% ആയിരുന്നു. എന്നാല്‍ സ്വർണ്ണത്തിന്റേത് 18.45 ശതമാനവും. കരാർ പ്രകാരം ഈ ലോഹത്തെ സ്വർണ്ണം എന്നതില് ഉപരി പ്ലാറ്റിനം എന്ന് തരംതിരിച്ചതിനാല്‍ രാജ്യത്തിന് കുറഞ്ഞത് 1700 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ബജറ്റില്‍ ധനമന്ത്രി സ്വർണത്തിൻ്റെ തീരുവ കുറച്ചത് ഈ പഴുതടയ്ക്കാൻ വേണ്ടിയായിരുന്നു. എങ്കിലും അത് പൂർണ്ണമായും വിജയമല്ലെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *