എയര്‍പോര്‍ട്ടില്‍ ഹിജാബ് ധരിക്കാത്തതിന് യുവതിയോട് കയര്‍ത്ത് മതനേതാവ്; തലപ്പാവ് വലിച്ചൂരി തലമറച്ച് യുവതി
എയർപോർട്ടില്‍ വെച്ച് ഇസ്ലാമത നേതാവിന്റെ തലപ്പാവ് വലിച്ചൂരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ മെഹ്‌റാബാദ് എയർപോർട്ടിലാണ് സംഭവം നടന്നത്. ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് യുവതിയോട് മതനേതാവ് കയർക്കുകയായിരുന്നു. ഇതിന് പിന്നാലെ മതനേതാവിന്റെ തലപ്പാവ് വലിച്ചൂരി യുവതി സ്വന്തം തലമറയ്‌ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇറാനിയൻ പത്രപ്രവർത്തകൻ മസിഹ് അലിനെജാദാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഇതിലെന്തെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ചോദിച്ച് കൊണ്ടായിരുന്നു യുവതിയുടെ അപ്രതീക്ഷിത നീക്കം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീയോട് ആക്രോശിക്കുന്ന ഒരു പുരോഹിതനെ എയർപോർട്ടില്‍ കണ്ടു. പിന്നാലെ അടിച്ചമർത്തലിലെ ചെറുത്ത് നില്‍പ്പാക്കുന്ന രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മസിഹ് അലിനെജാദ് എക്സില്‍ പറഞ്ഞു. തലപ്പാവ് സ്ത്രീകള്‍ സ്പർശിക്കാൻ പാടില്ലാത്ത പവിത്രമായ ഒന്നാണെന്നാണ് പുരോഹിതൻമാരുടെ അവകാശവാദം. എന്നാല്‍ യുവതിയുടെ പ്രതിഷേധം ആ മിഥ്യയെ തകർത്തു. ലിംഗ വിവേചനത്തില്‍ ഇറാനിലെ സ്ത്രീകള്‍ രോഷാകുലരാണെന്നും പത്രപ്രവർത്തകൻ പറഞ്ഞു.