300 ചൈനീസ് സൈനികരെ ഒറ്റയ്ക്ക് വകവരുത്തിയ ഇന്ത്യൻ ജവാൻ; മരണമില്ലാത്ത സൈനികൻ ഇപ്പോഴും ഡ്യൂട്ടിയിലുണ്ടെന്ന് ആര്‍മി
1962ലെ ഇന്ത്യാ-ചൈന യുദ്ധം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്ന സമയം. വടക്ക്-കിഴക്കൻ അതിർത്തി ഏജൻസിയില്‍ (നെഫ) പോരാടുകയായിരുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകള്‍ സൈനികരുടെയും ആയുധങ്ങളുടെ എണ്ണത്തിലെയും കുറവുമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്ഇതിനിടെ 1962 നവംബർ 17ന് റൈഫിള്‍മാൻ ജസ്വന്ത് സിംഗ് റാവത്തിന്റെ ബറ്റാലിയൻ തവാംഗ് സെക്‌ടറിലെ സെ-ലെയ്ക്ക് സമീപം യുദ്ധമുഖത്ത് പ്രവേശിക്കുന്നു. പിന്നീട് നടന്നത് ചരിത്രം. സൈന്യത്തിലേയ്ക്ക് ജസ്വന്ത് സിംഗ് റാവത്ത് 1941 ഓഗസ്റ്റ് 19 ന്, ഇന്ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാള്‍ ജില്ലയിലുള്ള ബറ്യൂണ്‍ എന്ന ഗ്രാമത്തില്‍ ഗുമാൻ സിംഗ് റാവത്തിന്റെ മകനായി ജനിച്ചു. 1960 ഓഗസ്റ്റ് 19ന് 19ാം വയസിലാണ് ജസ്വന്ത് ഇന്ത്യൻ സൈന്യത്തില്‍ ചേർന്നത്. വിവിധ ഓപ്പറേഷനുകളിലെ ധീരതയ്ക്കും യുദ്ധ ബഹുമതികള്‍ക്കും പേരുകേട്ട പ്രശസ്തമായ ഗർവാള്‍ റൈഫിള്‍സ് റെജിമെന്റിന്റെ 4ാം ഗർവാള്‍ റൈഫിള്‍സിലേക്കാണ് ജസ്വന്ത് റിക്രൂട്ട് ചെയ്യപ്പെട്ടത്. 1962ലെ ഇന്ത്യാ- ചൈന യുദ്ധം (നുരാനംഗ് യുദ്ധം) കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന സമയം. ഇന്ത്യൻ സൈനികർ ഓരോരുത്തരായി വീരചരമം പ്രാപിക്കുന്നു. വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. അനേകം സൈനികർ ഗുരുതരമായി പരിക്കേറ്റ് തളരുന്നു. ചൈനീസ് പടയെ തുരത്താൻ മറ്റാരുമില്ലെന്ന് തിരിച്ചറിഞ്ഞ ജസ്വന്ത് സിംഗ് റാവത്ത് ഒരു മെഷീൻ ഗണ്ണുമായി യുദ്ധക്കളത്തിലിറങ്ങുന്നു. സെ-ലെയിലെ മഞ്ഞുമൂടിയ താഴ്‌വരയില്‍ 72 മണിക്കൂർ കൊണ്ട് 300 ചൈനീസ് സൈനികരെയാണ് ജസ്വന്ത് എന്ന സിംഹക്കുട്ടി ഒറ്റയ്ക്ക് വകവരുത്തിയത്. അന്ന് വെറും 21 വയസായിരുന്നു ജസ്വന്തിന്.1962 നവംബർ 17ന് സംഭവിച്ചതെന്ത്? രാവിലെ അഞ്ചുമണിയോടെ ഇന്ത്യൻ ആർമി പോസ്റ്റിനുനേരെ ചൈനീസ് സൈനികർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്. ജസ്വന്ത് സിംഗ് ഉള്‍പ്പെടുന്ന സൈനികർ ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആർമിയുടെ രണ്ട് ട്രൂപ്പുകളെ പരാജയപ്പെടുത്തി. ഇതിനിടെ മീഡിയം മെഷിൻ ഗണ്‍ (എംഎംജി) ഉപയോഗിച്ച് ചൈനീസ് സൈനികള്‍ വെടിയുതിർക്കാൻ ആരംഭിച്ചു. ജസ്വന്തും ലാൻസ് നായിക് ത്രിലോക് സിംഗ് നേഗിയും റൈഫിള്‍മാൻ ഗോപാല്‍ സിംഗ് ഗുസൈനും എംഎംജി ആക്രമണത്തെ കീഴടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. നേഗി മുൻനിരയില്‍ നിന്ന് വെടിയുതിർക്കുന്നതിനിടെ ജസ്വന്തും ഗുസൈനും ചേർന്ന് എംഎംജി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരിച്ച് മടങ്ങുന്നതിനിടെ ചൈനീസ് ആക്രമണത്തില്‍ നേഗിയും ഗുസൈനും വീരമൃത്യു വരിക്കുകയും ജസ്വന്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരാജയമേറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ജസ്വന്ത് വീണ്ടും പോരാടാൻ തീരുമാനിക്കുന്നു. ജസ്വന്തിനെ സഹായിക്കാൻ പ്രദേശവാസികളായ സേല, നൂറ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ എത്തി. ബങ്കറുകള്‍ തോറും മാറി മാറി ജസ്വന്ത് ചൈനീസ് പടയെ ആക്രമിച്ചു. മൂന്നുദിവസം വരെ തങ്ങളെ എത്ര ഇന്ത്യൻ സൈനികരാണ് ആക്രമിക്കുന്നതെന്ന് ചൈനീസ് പടയാളികള്‍ക്ക് തിരിച്ചറിയാനായില്ല. വലിയൊരു സംഘം സൈനികരാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് കരുതിയ ചൈനീസ് സൈന്യത്തിന് 72 മണിക്കൂർവരെ മുന്നേറ്റം നടത്തായാനായില്ല. മൂന്നുദിവസത്തിനിടെ 300 ചൈനീസ് സൈനികരെയാണ് റൈഫിള്‍മാൻ ജസ്വന്ത് ഒറ്റയ്ക്ക് വകവരുത്തിയത്.