സ്കൂൾ കലോത്സവം പോയിന്റ് നില, ഇഞ്ചോടിഞ്ച് പോരാട്ടവുമായി 3 ജില്ലകൾ, സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം : 63മത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടം, കണ്ണൂരും തൃശ്ശൂരും കോഴിക്കോട് തമ്മിലാണ് പോയിന്റ് നിലയിൽ മുന്നിലെത്താൻ വാശിയേറിയ മത്സരം പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ 449 മായി കണ്ണൂരാണ് മുന്നിൽ 448 പോയിന്റുമായി തൃശ്ശൂർ 446 പോയിന്റുമായി കോഴിക്കോടും തൊട്ടു പിന്നാലെ ഉണ്ട്. പാലക്കാട് 440 മലപ്പുറം 427 കൊല്ലം 425 ആലപ്പുഴ 425 എറണാകുളം 423 തിരുവനന്തപുരം 419 കാസർഗോഡ് 396 കോട്ടയം 392 വയനാട് 392 പത്തനംതിട്ട 369 ഇടുക്കി 346 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. ഹൈസ്കൂൾ വിഭാഗത്തിൽ 22 പോയിന്റുമായി തൃശ്ശൂർ ഒന്നാമത് നിൽക്കുമ്പോൾ രണ്ടാമത് ഉള്ള കോഴിക്കോടിന് 200 മൂന്നാമത് ഉള്ള കണ്ണൂരിന് 198. ആണുള്ളത് ഹയർസെക്കൻഡറി വിഭാഗത്തിൽ കണ്ണൂർ 251 പോയിന്റുമായി മുന്നിട്ടുനിൽക്കുന്നു പാലക്കാട് 247 തൃശ്ശൂർ 246 കോഴിക്കോട് 246 എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ ആദ്യ മുന്നിലുള്ള മറ്റു ജില്ലക്കാരുടെ പോയിന്റ് നില..
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് മത്സരവേദികളായും താമസ സൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു കലോത്സവത്തിന് ബസ്സുകൾ വിട്ടു നൽകിയ സ്കൂളുകൾക്കും അവധി ബാധകമാണെന്നും വകുപ്പ് അറിയിച്ചു.