ചെന്നൈയിൽ എച്ച് എം പി വൈറസ് ‘, വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് ‘,
തിരുവനന്തപുരം :ഇന്ത്യയിൽ ഹ്യൂമൻ മെറ്റയാനുമോ വൈറസ് (എച് എം പി വി )റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ചൈനയിൽ വൈറൽ പനിയുടെയും ന്യുമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്നവാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂഷ്മം നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച് എം പി വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐ സി എം ആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസ് ആണ് എച്ച് എം പി വി എന്ന് പത്രക്കുറിപ്പിലൂടെ ഐസി എംആർ വ്യക്തമാക്കിയിട്ടുണ്ട് അതിനാൽ ആശങ്കപ്പെടേണ്ടതില്ല.